Connect with us

Covid19

സുരക്ഷാ മുന്‍കരുതല്‍ നേരത്തെ സ്വീകരിച്ചിരുന്നെങ്കില്‍ അമേരിക്കയില്‍ കൂടുതല്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് വിദഗ്ദന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |   കൊവിഡ് 19 വലിയ നാശം വിതക്കുന്ന അമേരിക്കയില്‍ പ്രതിരോധ രംഗത്തുണ്ടായ പാളിച്ച തുറന്ന് പറഞ്ഞ് ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ വിദഗ്ദന്‍. സുരക്ഷാ മുന്‍കരുതലുകള്‍ നേരത്തെ സ്വീകരിച്ചിരുന്നെങ്കില്‍ അമേരിക്കയില്‍ കൂടുതല്‍ ആളുകളുടെ മരണം ഒഴിവാക്കാമായിരുന്നന്നുവെന്ന് യു എസ് ആരോഗ്യവകുപ്പിലെ മെഡിക്കല്‍ വിദഗ്ധന്‍ ആന്തോണി ഫൗസി. പ്രായോഗികപരമായി നേരത്തെയുള്ള നിയന്ത്രണങ്ങള്‍ ജീവനുകള്‍ രക്ഷിച്ചേനെ എന്ന കാര്യം ആരും നിരസിക്കുന്നില്ല, പക്ഷെ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് സങ്കീര്‍ണമാണ്. ആ സമയത്ത് അടച്ചിടല്‍ നടപടികള്‍ക്ക് ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ഒപ്പം രാജ്യത്തിന്റെ വലിപ്പവും വൈവിധ്യവും രോഗവ്യാപനത്തില്‍ ഒരു ഘടകമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് മാസത്തില്‍ അമേരിക്കയുടെ ചില ഭാഗങ്ങള്‍ സാധാരണ നിലയിലേക്കെത്തുമെന്നും ഡോക്ടര്‍ പറഞ്ഞു. ഫെബ്രുവരി അവസാനം കൊവിഡ് പ്രതിരോധത്തിനായ കര്‍ശന നിയന്ത്രണങ്ങള്‍ വെക്കണമെന്ന് ഫൗസിയും മറ്റ് മെഡിക്കല്‍ വിദഗ്ധരും നിര്‍ദ്ദേശം വച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 16 നാണ് പ്രസിഡന്റ് ട്രംപ് യു എസില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ഏപ്രിലില്‍ നിയന്ത്രണങ്ങള്‍ നീട്ടുകയായിരുന്നു.