Connect with us

Covid19

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത 99 വയസ്സുകാരന് കൊവിഡില്‍ നിന്നും മോചനം

Published

|

Last Updated

ലണ്ടന്‍  | രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത 99 വയസ്സുകാരന്‍ കോവിഡ് വൈറസില്‍ നിന്നും രോഗമുക്തി നേടി.രണ്ടാം ലോകമഹായുദ്ധത്തില്‍ പരുക്കേറ്റ് മൂന്നുവര്‍ഷം യുദ്ധത്തടവുകാരനായികഴിഞ്ഞിരുന്ന രക്ഷപ്പെട്ട ആല്‍ബര്‍ട്ട് ചേമ്പേഴ്‌സാണ് കൊറോണ വൈറസിനെ പരാജയപ്പെടുത്തി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്

ബ്രിട്ടനില്‍ 8,000 ലധികം പേരുടെ ജീവനെടുത്ത കൊവിഡില്‍ നിന്നും പ്രായാധിക്യമായവരുടെ രോഗ മോചനം നേടിയത് രാജ്യത്തെ ആരോഗ്യ രംഗത്ത് നല്ല ആത്മ വിശ്വാസമാണ് നല്‍കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2020 ജൂലൈയില്‍ 100 വയസ്സ് തികയുന്ന ആല്‍ബര്‍ട്ടിന് ജീവന്‍ തിരിച്ചുകിട്ടിയ ആത്മ നിര്‍വൃതിയിലാണുള്ളത്. എന്നെ പരിചരിച്ചവരോടെ ഞാന്‍ നന്ദി പറയുന്നു, അവരാണ് എനിക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കിയത്- ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് ആല്‍ബര്‍ട്ട് പറഞ്ഞു. ബ്രിട്ടീഷ് സൈന്യത്തിന്റെ കോള്‍ഡ്‌സ്ട്രീം ഗാര്‍ഡായി സേവനം ചെയ്യുകയും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ സുരക്ഷാ ചുമതലയും വഹിച്ചിരുന്നു .രണ്ടാം ലോകമഹായുദ്ധസമയത്ത് സേവനമനുഷ്ഠിക്കുന്നതിനിടെ കാലിന് പരുക്കേറ്റു. അദ്ദേഹം അതിജയിച്ചു ,ഇപ്പോള്‍ കൊറോണ വൈറസുമായുള്ള യുദ്ധത്തിലും വിജയിച്ചു- അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു

Latest