Connect with us

National

കശ്മീരില്‍ പാക് വെടിവെപ്പില്‍ കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ | നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ കുട്ടിയുള്‍പ്പെടെ മൂന്നു ഗ്രാമീണര്‍ കൊല്ലപ്പെട്ടു.

ജമ്മു-കശ്മീര്‍ കുപ്‌വാര ജില്ലയില്‍ കേരന്‍ സെക്ടറിലുണ്ടായ ആക്രമണത്തിലാണ് കുട്ടിയും സ്ത്രീയുമടക്കം മൂന്നു പ്രദേശവാസികള്‍ മരിച്ചത്.ചൗക്കിബാലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ സ്ത്രീയടക്കം രണ്ടുപേരും ടിമുന വില്‍ഗാം ഗ്രാമത്തില്‍ കുട്ടിയുമാണ്കൊല്ലപ്പെട്ടത്.

കഴിഞ്ഞയാഴ്ച ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടെ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

---- facebook comment plugin here -----

Latest