Connect with us

Saudi Arabia

അവധിക്ക് നാട്ടിലേക്ക് പോയ മലയാളി നിര്യാതനായി

Published

|

Last Updated

ദമാം  | അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി നാട്ടില്‍ നിര്യാതനായി .ദമാമിലെ അല്‍ റയാന്‍ പോളിക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്ന വഴിക്കടവ് പന്തല്ലൂര്‍ സ്വദേശി കെ പി ആശിഖ് (53) മരണപ്പെട്ടത് .കോഴിക്കോട് വിരുപ്പില്‍ ഹാവന്‍ ഹോംസ് വില്ലയിലായിരുന്നു താമസം

ഒരുമാസം മുമ്പ് വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോയ ആഷിഖ് ഞായറാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.ഹൃദയാഘാതമായിരുന്നു മരണ കാരണം .ഖബറടക്കം വെള്ളിമാട്കുന്ന് കാഞ്ഞിരത്തിങ്കല്‍ പള്ളിയില്‍ നടക്കും.

ഭാര്യ.റുഖിയ, മക്കള്‍:ഹിബ ആശിഖ്(എം ബി ബി എസ് വിദ്യാര്‍ഥി),ഹിശാംആശിഖ്(പ്ലസ് ടു വിദ്യാര്‍ത്ഥി )

പതിറ്റാണ്ടുകളായി പ്രവസലോകത്തുള്ള ആശിഖ് നേരത്തെ റിയാദിലും ജോലി ചെയ്തിരുന്നു ആശിഖിന്റെ ആകസ്മിക നിര്യാണത്തില്‍ അല്‍ റയാന്‍മാനേജ്‌മെന്റും സഹപ്രവര്‍ത്തകരും അനുശോചിച്ചു.