Connect with us

Covid19

സഊദിയില്‍ ഏഴ് മരണം ; 429 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Published

|

Last Updated

ദമാം  | സഊദിയില്‍ 429 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേ സമയ ഏഴുപേര്‍കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 59 ആയതായും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.രോഗബാധിതരില്‍ മക്കയില്‍ മൂന്ന് പേരും , മദീനയില്‍ രണ്ട് പേരും , ജിദ്ദ , ഹുഫൂഫ് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരണപ്പെട്ടത്

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിയാദിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .198 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് , മക്ക (103), മദീന (73), ജിദ്ദ (19), ദമാം (10), യാമ്പു (7), ഖമീസ് മുഷൈത് (5), സാംത ( 4), തബൂക് (3), അല്‍ഖത്തീഫ് (3), ത്വായിഫ് (2), സബിയ (2) എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് പ്രവിശ്യകളിലെ രോഗം സ്ഥിരീകരിച്ചവര്‍

രോഗം കണ്ടെത്തിയവരില്‍ പുതുതായി 41 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തിനേടിയവരുടെ എണ്ണം 761 ആയി ഉയര്‍ന്നിട്ടുണ്ട് . രോഗബാധിതരില്‍ 3,642 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.65 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നും വക്താവ് പറഞ്ഞു.