Connect with us

Saudi Arabia

മഹാമാരിയില്‍ ദുരിതത്തിലായവര്‍ക്ക് ഐ സി എഫിന്റെ സാന്ത്വനം

Published

|

Last Updated

മക്ക | കൊവിഡ് വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് രാജ്യത്ത് നടപ്പാക്കിയ നിയന്ത്രണങ്ങളിലും കര്‍ഫ്യൂവിലും അകപ്പെട്ട് റൂമിലും താമസസ്ഥലങ്ങളിലും ദൂരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിച്ചു കൊടുത്ത് ഐ സി എഫ് സാന്ത്വനം. യാത്രാ സ്വാതന്ത്ര്യം പരിമിതപ്പെട്ടപ്പോള്‍ പ്രയാസപ്പെട്ട നിത്യ രോഗികള്‍ക്കുള്ള അവശ്യ മരുന്നുകള്‍ എത്തിച്ചു നല്‍കിയും രോഗഭീതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയും ജോലിയും വേതനവും നഷ്ടപെട്ട്് ഭക്ഷണവും ചികിത്സയും ലഭിക്കാതെ മാനസിക വിഭ്രാന്തിയിലകപ്പെടുന്ന വിദേശികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ഐ സി എഫ് ടീമിലെ വിദഗ്ദര്‍ നല്‍കി വരുന്നുണ്ട്.

കോവിഡ് സംബന്ധിച്ച് സൗദീ ഭരണകൂടം നല്‍കുന്ന ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിക്കുന്നതില്‍ നേതൃപരമായ ഇടപെടലുകള്‍ നടത്തുകയും അവശ്യ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ഐ സി എഫ് ചെയ്തു നല്‍കുന്നു. രോഗ ഭീതിയുള്ളവര്‍ക്ക് താമസ സ്ഥലത്തിരുന്ന് മലയാളീ ഡോക്ടര്‍മാരുടെ ഉപദേശം തേടാവുന്ന സൗകര്യം സൗദിയില്‍ അഞ്ചു പ്രൊവിന്‍സുകളിലും സംവിധാനിച്ചിട്ടുണ്ട്

സ്ഥിരം വരുമാനമോ ജോലിയോ ഇല്ലാതെ പ്രയാസപ്പെടുന്ന സാധാരണക്കാരായ തൊഴിലാളികളെ കണ്ടെത്തി, ആവശ്യമായ ഭക്ഷ്യ വിഭവങ്ങളും മറ്റും എത്തിക്കുന്നതിന് സൗദിയില്‍ മുപ്പത് കേന്ദ്രങ്ങളില്‍ ഹെല്‍പ് ലൈന്‍ സജ്ജമാക്കുകയും സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. വൈറസ് വ്യാപനം അധികരിച്ച സാഹചര്യത്തില്‍ പ്രതിസന്ധികള്‍ രൂക്ഷമാവുകയും പരിഹാര സാധ്യതകള്‍ അനന്തമായി നീളുകയും ചെയ്യുമ്പോള്‍, സൗദിയിലും നാട്ടിലും വേണ്ട അടിയന്തിര സഹായങ്ങള്‍ നല്‍കിയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും സൗദിയിലുടനീളമുള്ള ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നു.

റിയാദ്, ജിദ്ദ, മക്ക, നജ്‌റാന്‍, ഖമീസ് മുശൈത്, ഖതീഫ്, ദമ്മാം, ഖോബാര്‍, അല്‍ഖസീം, ജിസാന്‍, ജുബൈല്‍, യാമ്പു തുടങ്ങി സൗദിയിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ഥാപിക്കപ്പെട്ട ഹെല്‍പ് ലൈനില്‍ ദിനേന നൂറു കണക്കിന് ആളുകളാണ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും എല്ലാവരുടെയും ആവശ്യങ്ങള്‍ക്കും പരിഹാരം കാണാനും എല്ലാ ദിവസങ്ങളിലും ഭക്ഷ്യകിറ്റ് വിതരണ സംവിധാനം ക്രമീകരിച്ചതായും നേതാക്കള്‍ അറിയിച്ചു. സയ്യിദ് ഹബീബ്‌കോയ തങ്ങള്‍, ബശീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍, മുജീബ് എ ആര്‍ നഗര്‍, ബഷീര്‍ ഉള്ളണം, സിറാജ് കുറ്റ്യാടി, സുബൈര്‍ സഖാഫി, അബ്ദുല്‍ റഷീദ് സഖാഫി മുക്കം, അബൂ സാലിഹ് മുസ്‌ലിയാര്‍, ഉമര്‍ സഖാഫി മൂര്‍ക്കനാട് തുടങ്ങിയവര്‍ വിവിധ സെന്‍ട്രലുകളില്‍ നേതൃത്വം വഹിക്കുന്നു.

---- facebook comment plugin here -----

Latest