Connect with us

Covid19

തമിഴ്‌നാട്ടില്‍ 106 പേര്‍ക്ക്കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 1075 ആയി ഉയര്‍ന്നു

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ ഞായാറാഴ്ച106 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 1075 ആയി.

44 പേരാണ് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത്. 10 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.
സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ചത്തെ കണക്കുകള്‍ പ്രകാരം 199 പേര്‍ക്കാണ് ചെന്നൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്.