Connect with us

Covid19

തലശ്ശേരി സ്വദേശി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കണ്ണൂര്‍  |കൊവിഡ് ബാധിച്ച് ദുബൈയില്‍ മലയാളി മരിച്ചു. തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി പ്രദീപ് സാഗര്‍(41)മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു.എട്ട് വര്‍ഷമായി ദുബൈയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും ഒരു മകനുമുണ്ട്.

മൃതദേഹം ദുബൈയില്‍ സംസ്‌കരിക്കും. ഇതോടെ യു എ ഇയില്‍ കൊവിഡ്19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.