Connect with us

Kerala

ചികിത്സയില്‍ വിവേചനം; മംഗലാപുരത്ത് ചികിത്സക്കു പോയ എല്ലാം രോഗികളും മടങ്ങി

Published

|

Last Updated

മംഗലാപുരം | സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ചികിത്സക്കായി കേരളത്തില്‍ നിന്ന് മംഗലാപുരത്തെത്തിയ അവസാന രോഗിയും മടങ്ങി. ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണിത്.

നാലുപേരാണ് ചികിത്സ തേടി മംഗലാപുരത്ത് എത്തിയിരുന്നത്. എന്നാല്‍, പര്യാപ്തമായ ചികിത്സ ലഭിക്കുന്ന ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും വിവേചനം കാണിക്കുന്നതായും ആരോപിച്ച് മൂന്ന് രോഗികള്‍ ആദ്യ ദിവസം തന്നെ മടങ്ങിയിരുന്നു. ഹൃദ്രോഗിയായ ഉപ്പള സ്വദേശിയാണ് ഇന്നലെ രാത്രി തിരിച്ചുപോന്നത്.