Connect with us

Saudi Arabia

മൂന്ന് വര്‍ഷം മുന്‍പ് സഊദിയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ കണ്ടെത്തി

Published

|

Last Updated

റിയാദ്  | മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഊദിയില്‍ നിന്നും കാണാതായ കണ്ണൂര്‍ സ്വദേശിയെ റിയാദില്‍ കണ്ടെത്തി.2016 ഡിസംബര്‍ 13 നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ അബ്ദുല്‍ ലത്തീഫ് സക്കീന ദമ്പതികളുടെ മകന്‍ സമീഹിനെ കാണാതായത് . റിയാദ് ബത്ഹഹിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ജോലിചെയ്തു വരികയായിരുന്നു സമീഹ് സഹോദരന്‍ സഫീറിനും സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് . കാണാതായ ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് ജോലിക്കായി റൂമില്‍ നിന്ന് പോയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു

തിരിച്ചു ജോലിക്ക് വരുന്നതിനിടെ തനിക്ക് ജോലി സ്ഥലത്തേക്കുള്ള റൂട്ട് തെറ്റിയെന്നും ഗൂഗിള്‍ മാപ്പ് വഴി തിരിച്ചുവരിയാണെന്ന് പറയുകയും ചെയ്തിരുന്നു. അവസാനമായി വന്ന സന്ദേശത്തിന് ശേഷം പിന്നീട് മൊബൈല്‍ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു.ജോലി സമയം കഴിഞ്ഞിട്ടും റൂമില്‍ തിരിച്ചെത്തതിനെ തുര്‍ന്ന് വീട്ടുകാര്‍ ജോലി ചെയ്യുന്ന ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഉച്ചക്ക് ശേഷം തിരിച്ചെത്തിയില്ലന്ന മറുപടിയാണ് ലഭിച്ചത് .തുടര്‍ന്ന് കടുംബാംഗങ്ങള്‍ റിയാദ് പോലീസില്‍ പരാതി നല്‍കി

പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ റിയാദില്‍ നിന്നും 25 കിലോമീറ്റര്‍ വരെയുള്ള യാത്രാ സഞ്ചാരമാണ് ലഭിച്ചത്.കുടുംബാംഗങ്ങളും, സാമൂഹിക പ്രവര്‍ത്തകരും സഊദിയിലെ വിവിധ പ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞതോടെ മാതാപിതാക്കള്‍ നാട്ടിലേക്ക് നിരാശരായി മടങ്ങുകയും ചെയ്തു

ഉച്ചഭക്ഷണത്തിന് ശേഷം റൂമില്‍ നിന്നും മടങ്ങുന്ന വഴി തെറ്റി ദമാം റോഡിലെത്തുകയും, കവര്‍ച്ചക്കാരുടെ കയ്യിലകപ്പെടുകയുമായിരുന്നു.കയ്യിലെ പണവും , വാഹനവും മോഷ്ടിച്ച ശേഷം വിജനമായ മരുഭൂമിയിലെത്തിച്ച് ടെന്റില്‍ പാര്‍പ്പിക്കുകയായിരുന്നു വെന്നാണ് സമീഹ് പറയുന്നത് .നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം ഒരു മസറയില്‍ ചെന്നെത്തുകയും പിന്നീട് മസറയിലേക്ക് വെള്ളമെത്തിക്കുന്ന ഡ്രൈവര്‍ മുഖേനയാണ് പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴി തെളിഞ്ഞത്ത്.ട്രക്ക് ഡ്രൈവര്‍ സഹോദരുമായി ബന്ധപ്പെടുകയും, ശനിയാഴ്ച രാവിലെയോടെ റിയാദിലെ സഹോദരന്റെ റൂമിലെത്തുകയായിരുന്നു.സഹോദരനെ കണ്ടെത്തിയ സന്തോഷത്തിലാണ് സഫീര്‍ ഇപ്പോള്‍. ഒപ്പം കണ്ണീരില്‍ കഴിഞ്ഞിരുന്ന മാതാപിതാക്കള്‍ക്ക് മകന്‍ തിരിച്ചുവന്ന ആശ്വാസത്തിലുമാണ്