Connect with us

Saudi Arabia

സഊദിയില്‍ രോഗബാധിതരുടെ എണ്ണം 4,000 കവിഞ്ഞു; മരണ സംഖ്യ 52 ആയി

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 4000 കവിഞ്ഞു. രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 52 ആയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇതുവരെ 4,033 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധിതരില്‍ 3,261 പേര്‍ രോഗമുക്തരായി. 67 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ
അഞ്ചുപേര്‍ മരണപ്പെടുകയും 382 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

മരണപെട്ടവരില്‍ രണ്ട് പേര്‍ സ്വദേശികളും മൂന്ന് പേര്‍ വിദേശികളുമാണ്. ജിദ്ദയില്‍ മൂന്നു പേരും മദീനയിലും , മക്കയിലും ഒരാള്‍ വീതവുമാണ് പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .മരണപ്പെട്ട വിദേശികളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 35 പേര്‍ കൂടി രോഗമുക്തിനേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 720 ആയി വര്‍ധിച്ചിട്ടുണ്ട്

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മക്ക(131), മദീന (95) റിയാദ് (76 ) ജിദ്ദ (50)യിലും ദമാം (15 ), യാമ്പു(5), ഹുഫൂഫ് , സബത് അല്‍ അലയ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്കും അല്‍ഖോബാര്‍, ത്വാഇഫ് ,മൈസാന്‍, അല്‍ഷംലി എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കോവിഡ് 19 വ്യാപനം കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി മദീനയിലെ ആറ് ജില്ലകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യു കര്‍ശനമാക്കിയിട്ടുണ്ട്. ആളുകളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് പുതിയ അറിയിപ്പ് ഉണ്ടാവുന്നത് വരെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് . ഈ പ്രദേശങ്ങളിലെ ആളുകള്‍ക്ക് ആവശ്യമായ മരുന്നുകളും , വൈദ്യ സഹായങ്ങളും ആരോഗ്യ മന്ത്രാലയം ലഭ്യമാകും . ഭക്ഷണകിറ്റുകളും ആവശ്യമായ മറ്റ് സേവനങ്ങളും സാമൂഹിക മന്ത്രാലയമാണ് എത്തിച്ചു നല്‍കുന്നത്

രാജ്യത്തെ പ്രധാന നഗരങ്ങളായ മക്ക ,ജിദ്ദ , റിയാദ് , ദമാം പ്രവിശ്യകളില്‍24 മണിക്കൂര്‍ കര്‍ഫ്യു തുടരുകയാണ്, അവശ്യ സാധനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴിയുള്ള ഡെലിവറി സര്‍വീസുകള്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് വാണിജ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്നതിന് ഇന്ത്യ ഗവര്‍മെന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌നാവശ്യപ്പെട്ട് ഐ.സി.എഫ് ഉള്‍പ്പെടെയുള്ള നിരവധി പ്രവാസി സംഘടനകള്‍ ഇന്ത്യ ഗവര്‍്‌മെന്റിനോട് ആവശ്യപെട്ടിട്ടുണ്ട്

Latest