Connect with us

Covid19

കര്‍ണാടകയും മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചു; നീട്ടാനൊരുങ്ങി ഡല്‍ഹിയും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ 21 ദിവസത്തെ ലോക്ഡൗണ്‍ മഹാരാഷ്ട്രയും കര്‍ണാടകയും ദര്‍ഘിപ്പിച്ചു. കര്‍ണാടകയില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. ലോക്ഡൗണ്‍ നീട്ടണമെന്നാണ് പ്രധാനമന്ത്രി അറിയിച്ചതെന്നും അദ്ദേഹം അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് ജൂണ്‍ 10 വരെ അവധി നല്‍കി.

ലോക്ഡൗണ്‍ നീട്ടാനുള്ള ശരിയായ തീരുമാനം പ്രധാനമന്ത്രി എടുത്തതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.  ലോക്ഡൗണ്‍ ഒഴിവാക്കിയാല്‍ നമ്മുടെ നേട്ടങ്ങളെല്ലാം ഇല്ലാതാകുമെന്നും അതിനാല്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.