Connect with us

Kerala

ഈസ്റ്റര്‍ നല്‍കുന്നത് അതിജീവനത്തിന്റെ സന്ദേശം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഈസ്റ്റര്‍ അതിജീവനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി. ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റേതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റര്‍ സന്ദേശം പഠിപ്പിക്കുന്നത്.

ലോകം കൊവിഡ് 19 എന്ന പീഡാനുനഭവത്തിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്തുകൂടിയാണ് ഈസ്റ്റര്‍ നമുക്ക് പകരുന്നത്. വൈഷമ്യത്തിന്റെതായ ഘട്ടമാണെങ്കിലും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Latest