Connect with us

Covid19

മുന്‍കരുതലെടുത്തിരുന്നില്ലെങ്കില്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷമായി ഉയരുമായിരുന്നു: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസിനെ നേരിടാന്‍ രാജ്യം സുപ്രധാന പോരാട്ടമാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍.അത്തരമൊരു നടപടികള്‍ സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ സമീപനത്തോടെ നാം കാര്യങ്ങളെ പിന്തുടര്‍ന്നു. നിലവില്‍ രാജ്യത്ത് 586 കോവിഡ് ആശുപത്രികളുണ്ടെന്നും ഒരുലക്ഷത്തിലധികം ഐസൊലേഷന്‍ ബെഡ്ഡുകളുണ്ടെന്നും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ലവ് അഗര്‍വാള്‍ പറഞ്ഞു. ലോക്ക്ഡൗണും നിയന്ത്രണ പ്രവര്‍ത്തനങ്ങളും കോവിഡിന് എതിരായ പോരാട്ടത്തില്‍ പ്രധാനമാണ്.
ആവശ്യപ്പെടുന്ന പക്ഷം, ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസ് സുരക്ഷ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചിട്ടുണ്ടെന്നും അറിയിച്ചു.