Connect with us

Covid19

കൊവിഡിന് ചികിത്സയിലിരിക്കെ യുവതി പ്രസവിച്ചു

Published

|

Last Updated

കണ്ണൂര്‍ | കൊവിഡ് വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു. കാസര്‍കോട് സ്വദേശിയായ യുവതിയാണ് കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest