Connect with us

Covid19

പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി |  കൊവിഡ് 19 ലോകം മുഴുവന്‍ നാശം വിതക്കുന്ന സാഹചര്യത്തില്‍ ഇവരെ നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തേടി ഹൈക്കോടതി. വിദേശത്തുള്ളവരെ കൊണ്ടുവരുമ്പോള്‍ ഏറെ ജാഗ്രത വേണം. ഇവരെ തിരിച്ചെത്തിച്ചാല്‍ എവിടെയാണ് പാര്‍പ്പിക്കുക എന്നതില്‍ വ്യക്തത വേണമെന്നും ഹൈക്കോടതി അറിയിച്ചു. വിദശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയില്‍പ്പെടുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് 17ന് കേസ് വീണ്ടും പരിഗണിക്കുമെന്ന അറിയിച്ച ഹൈക്കോടതി ഇതിനുള്ളില്‍ വിശദമായ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ദുബൈ കെ എം സി സി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള നിരവധി പ്രവാസികള്‍ വിദേശത്ത് കുടുങ്ങിയിട്ടുണ്ട്. അവര്‍വലിയ ബുദ്ധിമുട്ടുകള്‍നേരിടുന്നു. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായിഎമിറേറ്റ്‌സ് ഫ്‌ളൈറ്റ്‌സ് തയ്യാറാണ്. ഈൗ സാഹചര്യത്തില്‍കൊവിഡ് രോഗമില്ലാത്തവരെ പരിശോധനക്ക് ശേഷം കൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്ന് കെ എം സി സി ഹരജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രത്യേക സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത്നിലനില്‍ക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ നടപടികളെ ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിലവില്‍ ഒരു സ്ഥലത്ത് കഴിയുന്നവരെ അവിടെതന്നെ തുടരണമെന്ന ഉത്തരവിനുള്ള സാഹചര്യവും ഹൈക്കോടതി ഓര്‍മപ്പെടുത്തി.

കൊവിഡ് 19 പ്രതിരോധന പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ കോടതി പ്രശംസിച്ചു. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകം തന്നെ പ്രശംസിച്ചിട്ടുണ്ട്. ഇത് മാതൃകാപരവും പ്രശംസനീയവുമാണെന്നും കോടതി പറഞ്ഞു.

 

 

Latest