Connect with us

Covid19

കൊവിഡ് ബാധിച്ച് ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് അന്തരിച്ചു

Published

|

Last Updated

ലണ്ടന്‍ | കൊവിഡ് 19 ബാധിച്ച് ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് (74) അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968 ല്‍ വിച്ച് ഫൈന്‍ഡര്‍ ജെനറല്‍ എന്ന ചിത്രത്തിലൂടെയാണ് ബിഗ്‌സ്‌ക്രീനില്‍ എത്തുന്നത്. തുടര്‍ന്ന് ദ ബോഡി സ്റ്റീലേര്‍സ്, ദ ഒബ്ലോങ് ബോക്‌സ്, ക്രൈ ഓഫ് ദ ബാന്‍ഷി എന്നീ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയത്തിനു പുറമെ നിര്‍മാണരംഗത്തും ഹിലരി ഹീത്ത് കൈ വെച്ചിരുന്നു.

1995 ല്‍ പുറത്തിറങ്ങിയ ഏന്‍ ഔഫുള്‍ ബിഗ് അഡ്വെന്‍ഞ്ചര്‍, ടെലി ഫിലിമായ ദ വേര്‍സ്റ്റ് വിച്ച് ക്രിമിനല്‍ ലോ, ദ റോമന്‍ സ്രപിംഗ് സ്രപ്രിംഗ് ഓഫ് മിസിസ് സ്റ്റോണ്‍, റെബേക്ക ആന്‍ഡ് ഫ്രഞ്ച്മാന്‍സ് ക്രീക് എന്നീ ടെലിവിഷന്‍ സിരീസുകളുടെ നിര്‍മാണത്തിന്റെ ഭാഗമായി ഹിലരി ഹീത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ല്‍ സ്‌പേസ് എന്ന ടെലിവിഷന്‍ പരമ്പരയിലാണ് ഹിലരി ഹീത് അവസാനമായി അഭിനയിച്ചത്.