Connect with us

Covid19

കാസര്‍ക്കോട്ടേക്കുള്ള അടുത്ത മെഡിക്കല്‍ സംഘം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന്

Published

|

Last Updated

കോട്ടയം |  സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ രോഗികളുള്ള കാസര്‍ക്കോട് ജില്ലയിലേക്ക് ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ദ സംഘം യാത്ര തിരിക്കും. ഇപ്പോള്‍ കാസര്‍കോട്ട് ചികിത്സ നടത്തുന്ന തിരുവനന്തപുരത്ത് നിന്നുള്ള സംഘം മടങ്ങുന്നതോടെ കോട്ടയത്ത് നിന്നുള്ള സംഘം ബുധനാഴ്ച കാസര്‍കോട് എത്തും.

കോട്ടയം മെഡിക്കല്‍ കൊളേജിലെ കൊവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ വിദഗ്ദ്ധ സംഘമാവും കാസര്‍കോട്ടേക്ക് പോവുക. അഞ്ച് അംഗങ്ങളടങ്ങിയ അഞ്ച് സംഘങ്ങളായാണ് കോട്ടയത്തെ സംഘം യാത്ര തിരിക്കുന്നത്. ഓരോ സംഘത്തിലും രണ്ടു ഡോക്ടര്‍മാര്‍, രണ്ടു നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് തുടങ്ങിയവരുണ്ടാകും.

കാസര്‍കോട്ടേക്ക് പോകാന്‍ സ്വയം സന്നദ്ധരായാണ് പലരും എത്തിയത്. ഏതു ജില്ലയിലെക്കും ആവശ്യമെങ്കില്‍ കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ പോകാന്‍ തയ്യാറാണെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ നേരത്തെ അറിയിച്ചിരുന്നു. ലോകത്ത് തന്നെ ഏറ്റവും പ്രായമുള്ള കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയത് കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു.

Latest