Connect with us

Covid19

മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കും: യു എ ഇ അംബാസഡര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ പ്രവാസികളെ യു എ സ്വന്തം നിലക്ക് നാട്ടിലെത്തിക്കും. കൊവിഡ് 19 ബാധിച്ചവരെ യു എ ഇയില്‍ തന്നെ ചികിത്സിക്കുമെന്നും മടങ്ങേണ്ടവരെ മെഡിക്കല്‍ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നും യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്ന അറിയിച്ചു.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കാരെ മടക്കിയെത്തിക്കാന്‍ യു എ ഇ തയ്യാറാണെന്ന കാര്യം അംബാസിഡര്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം അതാതുരാജ്യങ്ങളിലെ എംബസികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് വൈറസ് ബാധിതരായവര്‍ പോലും ആവശ്യമായ കൊറൈന്റന്‍ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.പ്രധാനമന്ത്രി ഇക്കാര്യം യു എ ഇ രാഷ്ട്രത്തലവന്‍മാരുമായി മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും അറിയിച്ചിരുന്നു.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര ഇടെപല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും നോര്‍ക്കയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫില്‍ തുടങ്ങുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest