Connect with us

Covid19

സംഹാരതാണ്ഡവമാടി കൊവിഡ്; ലോകത്ത് മരണം ഒരുലക്ഷം കവിഞ്ഞു

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 1,00,450 ആയാണ് മരണം ഉയര്‍ന്നത്. 1,666,891 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 3,69,964 പേര്‍ക്ക് അസുഖം ഭേദമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം-17,995. 488,755 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. ഇവിടെ 26,163 പേര്‍ രോഗമുക്തി നേടി. മരണ നിരക്കില്‍ സ്‌പെയിനാണ് രണ്ടാമത്- 15970. പോസിറ്റീവ് കേസുകള്‍ 157,053 ആണ്. രോഗം ഭേദമായത്-55,668.

ഇറ്റലിയില്‍ മരണം 18,849 ആയി. 1,47,577 വൈറസ് ബാധിതരാണ് ഇവിടെയുള്ളത്. 30,455 പേര്‍ രോഗവിമുക്തരായി. ഫ്രാന്‍സാണ് മരണത്തില്‍ നാലാമത് നില്‍ക്കുന്നത്- 12,210. ഫ്രാന്‍സില്‍ രോഗബാധിതരായിട്ടുള്ളത് 117,749 പേരാണ്. ജര്‍മനിയില്‍ 1,19,624 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ മരണം 2,607 ആണ്.