Connect with us

Covid19

മദീനയില്‍ ആറ് പ്രദേശങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ; ഭക്ഷണം വീടുകളിലെത്തിക്കും

Published

|

Last Updated

മദീന | കൊവിഡ്- 19 ബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതിനെ തുടര്‍ന്ന് മദീനയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കര്‍ഫ്യു സമയങ്ങളില്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്നും ആളുകള്‍ക്ക് ഭക്ഷണം വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

വൈറസ് ബാധിച്ച് ആകെ 19 പേര്‍ മരിച്ചിട്ടുണ്ട്. രോഗ ബാധിതരില്‍ നാല് പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. മദീനയിലെ ബനീളഫര്‍, ഖുര്‍ബാന്‍, അല്‍ശുറൈബാത്ത്, ബനീ ഖുദ്ര, അല്‍ജുമുഅ, ഇസ്‌കാനിലെ ഒരു പ്രദേശം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ കര്‍ശനമാക്കിയത്. അനിശ്ചിത കാലത്തേക്കാണ് ഈ മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ രോഗ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടിയെന്ന നിലയിലുമാണ് കര്‍ഫ്യു കര്‍ശനമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Latest