Connect with us

Covid19

കൊവിഡ് 19: സഊദിയില്‍ മൂന്ന് പേര്‍ കൂടി മരിച്ചു; 364 പുതിയ രോഗികള്‍

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ്-19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് പേര്‍ മരിച്ചു. പുതുതായി 364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 3,651 ആയി ഉയര്‍ന്നിട്ടുണ്ട്. 15 പേര്‍ കൂടി രോഗ വിമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 685 ആയി. ഇതുവരെ 47 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരില്‍ 35 പേര്‍ ഗുരുതരാവസ്ഥയിലാണ്.

മദീനയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്- 19. മക്ക- പത്ത്, ജിദ്ദ- ആറ്, റിയാദ്- നാല്, ഹുഫൂഫ് രണ്ട്, ദമാം , അല്‍ഖോബാര്‍, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈല്‍, ബിദാഇയ (ഒരാള്‍ വീതം) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.