Connect with us

Covid19

രാജ്യത്ത് സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം; മരണം 206 ആയി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇതുവരെ കൊവിഡ് 19 സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നഉം കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കൊവിഡിന് ഫലപ്രദമെന്ന് കരുതുന്ന മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഒരു കോടി ഗുളികകളാണ് ആഭ്യന്തര ആവശ്യത്തിന് നമുക്ക് ആവശ്യം. എന്നാല്‍ 3.28 കോടി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ നിലവില്‍ ലഭ്യമാണെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് യുഎസ് അടക്കം വിവിധ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍നിരയിലാണെന്നും അവരോട് മോശമായി പെരുമാറുന്നത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 900 ഓളം പുതിയ കൊറോണ വൈറസ് കേസുകളും 37 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തിൽ എക്കാലത്തെയും വലിയ വർദ്ധനവാണ് ഇതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 6,761 ആയി ഉയർന്നു. ഇതില്‍ 515 പേര്‍ക്ക് രോഗം ഭേദമാകുകയും 206 പേര്‍ മരിക്കുകയും ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

Latest