Connect with us

International

ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ല; തെറ്റ് തിരുത്തി ലോകാരോഗ്യ സംഘടന

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 ഇന്ത്യയില്‍ സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലാണെന്ന തരത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന തിരുത്തി. ഇന്ത്യയില്‍ കൊവിഡ് 19 “ഒരു കൂട്ടം രോഗികൾ” എന്ന ഘട്ടത്തിലാണെന്നും സാമൂഹിക വ്യാപനത്തിലേക്ക് കടുന്നുവെന്നത് തെറ്റായ പരാമര്‍ശമാണെന്നും ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ സാഹചര്യ റിപ്പോര്‍ട്ടിലാണ് തെറ്റായ രീതിയില്‍ രേഖപ്പെടുത്തിയത്. ഇന്ത്യ സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലാണെന്ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയെ “ഒരു കൂട്ടം രോഗികൾ” വിഭാഗത്തിൽ ആണ് രേഖപ്പെടുത്തിയത്. തെറ്റ് തിരുത്തിയതായി ഡബ്ല്യൂഎച്ച്ഒ പിന്നീട് വ്യക്തമാക്കി.

ഇന്ത്യയില്‍ ഇതുവരെ 6412 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 199 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 33 പേരാണ് രാജ്യത്ത് മരിച്ചത്.