Connect with us

Covid19

കൊവിഡിന്റെ ബലഹീനത ഏഴടി; അമേരിക്കയില്‍ സാമൂഹിക അകലം പാലിക്കല്‍ ഫലപ്രദമാകുന്നു

Published

|

Last Updated

വാഷിങ്ടന്‍  |കൊവിഡ് രോഗ ബാധയുടെ കാലത്ത് അമേരിക്കയില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങിയെന്ന് റിപ്പോര്‍ട്ട്. സാമൂഹിക അകലം പാലിച്ചത് അമേരിക്കയില്‍ രോഗികളുടെ എണ്ണം കുറയ്ക്കുന്നതില്‍ ഫലപ്രദമായെന്ന് പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ. അന്തോണി ഫൗസി പറഞ്ഞു. മരണനിരക്ക് ഉയര്‍ന്നു തന്നെയാണെങ്കിലും ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാകുന്നതെന്നും വൈറ്റ്ഹൗസില്‍ വാര്‍ത്ത സമ്മേളനത്തില്‍ ഫൗസി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മരണസംഖ്യയിലും കുറവുണ്ടായേക്കും.

നേരത്തെ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ ആളുകള്‍ മരിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. അതേ സമയം പുതിയ സാഹചര്യത്തില്‍ ആഗസ്റ്റ് നാലിനുള്ളില്‍ മരണ സംഖ്യ 60,415 പേര്‍ മാത്രമായിരിക്കുമെന്നാണ് പഠനം പറയുന്നത്. നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിനു ഫലമുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. അതു തുടരുക തന്നെ വേണമെന്നും ഫൗസി പറഞ്ഞു.

പ്രതിരോധിക്കാന്‍ ആകാത്ത നിലയിലല്ല നമ്മളെന്നും ഏഴടി സഞ്ചരിക്കാന്‍ വൈറസിനു കഴിയില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ ബലഹീനതയെന്നും അതിനാല്‍ നമ്മള്‍ നിസ്സഹായരല്ലെന്നും സിഡിസി ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു. അ

മേരിക്കയിലെ കോവിഡ് പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കില്‍ 161,000 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ച 200 പേര്‍ മാത്രമാണ് ചികിത്സ തേടിയിരിക്കുന്നത്. അമേരിക്കയില്‍ ആകെ 4,65,300 പേര്‍ക്കു രോഗബാധ ഉണ്ടായി. 16,672 പേര്‍ മരിച്ചു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങളോട് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Latest