Connect with us

International

ലോകം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ഐഎംഎഫ്

Published

|

Last Updated

വാഷിങ്ടണ്‍ | ലോകം ആകെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ്കുത്തുകയാണെന്ന് ഐഎംഎഫ്. 1930 ലെ വലിയ സാമ്പത്തിക മാന്ദ്യത്തെക്കാള്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്നതെന്നും ഐ എം എഫ് മേധാവി ക്രിസ്റ്റാലിന ജോര്‍ജീവിയ അറിയിച്ചു.

മുന്‍ കാലങ്ങളില്‍ നേരിട്ടതിനെക്കാള്‍ ഉയര്‍ന്ന സാമ്പത്തിക പ്രതിസന്ധിയായിരിക്കും ലോകരാജ്യങ്ങള്‍ നേരിടേണ്ടിവരിക. ആഗോള സാമ്പത്തിക നില 2020ല്‍ താഴേക്ക് കൂപ്പുകുത്തും.ഇതിനെ ചെറുക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും ക്രിസ്റ്റാലിന പറഞ്ഞു.

ഐഎംഎഫില്‍ അംഗങ്ങളായ 180 രാജ്യങ്ങളില്‍ 170 രാജ്യങ്ങളുടെയും വളര്‍ച്ചനിരക്ക് താഴേക്കാണ്. ഈ രാജ്യങ്ങളുടെ പ്രതിശീര്‍ഷവരുമാനവും ഇടിഞ്ഞു.
അടുത്തവര്‍ഷം ഭാഗികമായ വീണ്ടെടുക്കല്‍ മാത്രമേ ആഗോള സാമ്പത്തിക രംഗത്ത് സാധ്യമാകുവെന്നും ഐഎംഎഫ് വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തില്‍ അമേരിക്കയില്‍ ഒരു കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 66 ലക്ഷം പേര്‍ തൊഴില്‍ രഹിത വേതനത്തിന് അപേക്ഷ സമര്‍പ്പിച്ചതായും കഴിഞ്ഞ ദിവസം യു എന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിച്ചിരുന്നു.

രാജ്യങ്ങള്‍ വിപണിയെ തിരിച്ചുപിടിക്കുന്നതിനായി സാമ്പത്തിക നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. എങ്കിലും വീണ്ടെടുക്കല്‍ വളരെ പതുക്കെ മാത്രമേ സാധ്യമാകൂ.വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും പ്രതിസന്ധി ഒരുപോലെ ബാധിച്ചു. ഈ പ്രതിസന്ധിക്ക് അതിര്‍ത്തികളില്ലെന്നും എല്ലാവരെയും ഒരുപോലെ മുറിവേല്‍പ്പിക്കുമെന്നും ക്രിസ്റ്റാലിന പറഞ്ഞു.

Latest