Connect with us

Covid19

മുംബൈയില്‍ ആറ് മലയാളി നഴ്‌സ്മാര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി

Published

|

Last Updated

മുംബൈ | മുംബൈയിലെ രണ്ട് ആശുപത്രികളിലായി ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് വൈറസ് രോഗം സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ മുംബൈയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി.

ആരോഗ്യ പ്രവര്‍ത്തകരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഇതുവരെ 97 പേരാണ് രോഗം ബാധിച്ച് മരിച്ചത്.മുംബൈയില്‍ മാത്രം 65 പേര്‍ മരിച്ചിട്ടുണ്ട്.അതേ സമയം മുംബൈയിലെ ആശുപത്രികളില്‍ ഐസലേഷനിലുള്ള മലയാളി നഴ്‌സുമാര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.

Latest