Connect with us

International

ആഗോള വിപണി ഇടിഞ്ഞു: ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറക്കും

Published

|

Last Updated

വിയന്ന | കൊവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ ഉത്പാദനം വെട്ടിക്കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു. ലോക്ക്ഡൗണില്‍ രൂപപ്പെട്ട മാന്ദ്യം നേരിടാന്‍ എണ്ണ ഉത്പാദനം അഞ്ചിലൊന്നായി കുറയ്ക്കാനാണ് തീരുമാനം. റഷ്യ,സൗദി തുടങ്ങി13 ഒപെക് രാജ്യങ്ങളാണ് ഉത്പാദനം വെട്ടികുറക്കാന്‍ ധാരണയിലെത്തിയത്.

രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യകതയില്‍ വന്‍ ഇടിവാണ് എണ്ണ വിപണി നേരിടുന്നത്. ഏപ്രിലില്‍ ഇത് ലഘൂകരിച്ചുക്കൊണ്ടുവരും മെയ്, ജൂണ്‍ മാസങ്ങളില്‍ ദിനംപ്രതി 10 ദശലക്ഷം ബാരലിന്റെ കുറവ് വരുത്തും.

ഒപെക് രാജ്യങ്ങളും, സഖ്യകക്ഷികളും റഷ്യയുമടക്കം പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ദിവസം 10 ദശലക്ഷം ബാരല്‍ അല്ലെങ്കില്‍ ആഗോള വിതരണത്തിന്റെ 10% വെട്ടിക്കുറയ്ക്കാന്‍ ഒപെകും സഖ്യകക്ഷികളും സമ്മതിച്ചു. മറ്റൊരു 5 ദശലക്ഷം ബാരല്‍ മറ്റ് രാജ്യങ്ങള്‍ വെട്ടിക്കുറക്കാനാണ് സാധ്യത. ജൂലൈ മുതല്‍ ഡിസംബര്‍ വരെ പ്രതിദിനം എട്ട് ദശലക്ഷം ബാരലായിരിക്കും വെട്ടിക്കുറക്കുക.ആഗോല ക്രൂഡ് ഓയില്‍ വില 2002ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞതോടെയാണ് എണ്ണ ഉത്പാദനം വെട്ടിക്കുറക്കാന്‍ ധാരണയായത്.

Latest