Connect with us

Covid19

സാമൂഹിക വ്യാപനമെന്ന് ആശങ്ക: രാജ്യത്ത് കൊവിഡ് മരണം 200 കടന്നു;പന്ത്രണ്ട് മണിക്കൂറിനിടെ മരിച്ചത് 30 പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം200 കടന്നു.ഇന്ന് മൂന്ന് പേരാണ് മരിച്ചത്. മഹാരാഷ്ട്ര, അസം, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 30 പേരാണ് രോഗബാധയാല്‍ മരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 6412 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 547 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്രയില്‍ മരണം 97 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേ സമയം കൊവിഡിന്റെ സാമൂഹിക വ്യാപനം ഉണ്ടായെന്ന് ആശങ്കയുയര്‍ത്തുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച്. ഫെബ്രുവരി 15നും ഏപ്രില്‍ രണ്ടിനുമിടയില്‍ 5911 സാമ്പിളുകളാണ് ഐസിഎംആര്‍ ടെസ്റ്റ് ചെയ്തത്. ഇതില്‍ 104 എണ്ണം പോസിറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായി ഈ 104 പോസിറ്റീവ് കേസുകള്‍ വ്യാപിച്ച് കിടക്കുന്നത്. രാജ്യത്തെ 38 ശതമാനം രോഗികള്‍ക്കും വിദേശയാത്ര ബന്ധം ഇല്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ പഠനത്തില്‍ സാമൂഹിക വ്യാപനത്തിന്റെ സൂചനകളാണ് കണ്ടെത്തിയിരിക്കുന്നത്. തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കുന്നയാളുകളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയാണ് ഐസിഎംആര്‍ പഠനം നടത്തിയത്.

---- facebook comment plugin here -----

Latest