Connect with us

National

തെലുങ്ക് സീരിയല്‍ നടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Published

|

Last Updated

ഹൈദരാബാദ് | തെലുങ്ക് സീരിയല്‍ നടി ശാന്തിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹൈദരാബാദിലെ വീട്ടിലാണ് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തില്‍
ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടണം സ്വദേശിയാണ് ശാന്തി.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്ന ശാന്തി ഹൈദരാബാദില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഇവരെ പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കയറിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി