Connect with us

Covid19

കാസര്‍കോട് കൊവിഡ് വാര്‍ഡില്‍നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു; ആന്തരികാവയങ്ങള്‍ പരിശോധനക്കയച്ചു

Published

|

Last Updated

കാസര്‍കോട്  |കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ബാധിതരെ ചികിത്സിക്കാന്‍ സജ്ജീകരിച്ച വാര്‍ഡില്‍നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തതിനെത്തുടര്‍ന്ന് ഇവയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്കയച്ചു. വാര്‍ഡില്‍നിന്നും നിന്ന് പിടികൂടിയ അഞ്ച് പൂച്ചകളുടെ ആന്തരികാവയവങ്ങളാണ് തിരുവനന്തപുരത്തെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അനിമല്‍ ഡിസീസസ് സെന്ററില്‍ വിശദപരിശോധനയ്ക്ക് അയച്ചത്.

ചത്ത പൂച്ചകളെ പ്രാഥമികമായി പരിശോധിച്ചതില്‍ കൊവിഡ് ലക്ഷണളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ ശേഷം കൂട്ടിലടച്ചിരിക്കുകയായിരുന്നു. പിന്നീടാണ് ചത്ത നിലയില്‍ കണ്ടത്. മാര്‍ച്ച് 28 നാണ് ഇവയെ പിടികൂടിയത്. പൂച്ചകള്‍ക്ക് ഭക്ഷണവും പാലും നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. കോവിഡ് വാര്‍ഡില്‍ നിന്ന് പിടികൂടിയ ശേഷം ചത്തതിനാല്‍ വൈറസ്ബാധ സംശയിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

ആവശ്യമെങ്കില്‍ ആന്തരികാവയവങ്ങള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലാബിലേക്ക് അയക്കുമെന്ന് അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ടിന്റെ കാസര്‍കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജോസഫ് പറഞ്ഞു.

യുഎസ് മൃഗശാലയിലെ ഒരു കടുവക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പൂച്ചകള്‍ ചത്തതിന്റെ വാര്‍ത്ത പുറത്ത് വന്നത്.

---- facebook comment plugin here -----

Latest