Connect with us

Covid19

തിരുവല്ലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

Published

|

Last Updated

പത്തനംതിട്ട | തിരുവല്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. നെടുമ്പ്രം സ്വദേശി വിജയകുമാര്‍ (62) ആണ് മരിച്ചത്. കഴിഞ്ഞ 22നാണ് വിജയകുമാര്‍ ഹൈദരാബാദില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വിജയകുമാര്‍ മരണപ്പെട്ടത്.

വിജയകുമാറിന്  കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്ന്
ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖമാവാം മരണ കാരണമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന്റെ ശ്രവം കൊവിഡ് പരിശോധനക്കായി അയിച്ചിട്ടുണ്ടെന്നും ഫലം ലഭിച്ചാല്‍ മാത്രമേ കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

 

---- facebook comment plugin here -----

Latest