Connect with us

Covid19

സഊദിയില്‍ മൂന്ന് പേര്‍ കൂടി മരണപെട്ടു; കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു

Published

|

Last Updated

ദമാം |  സഊദി അറേബ്യയില്‍ കൊവിഡ് വ്യാപനവും മരണ സംഖ്യയും ഉയരുന്നു. ഇന്ന് മൂന്ന് പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 44 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 355 പുതിയ കൊറോണ വൈറസ് കേസുകള്‍ (കോവിഡ് 19) രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ്അല്‍ അബ്ദുല്‍ ആലി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 3287 ആയി.

രോഗബാധിതരില്‍ 2,577 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 45 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. വ്യാഴാഴ്ച 35 പേര്‍ക്ക് കൂടി അസുഖം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 666 ആയി. ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മദീന ( 89)യിലാണ്. റിയാദ് (83), മക്ക (78), ജിദ്ദ (45), തബൂക്കില്‍ (26) , ഖത്വീഫ് (10) ത്വാഇഫ് , യാംമ്പു ,ദറഇയയില്‍ നാലുപേര്‍ക്കും , ഉനൈസ , ഹുഫൂഫ് ,അല്‍ഖര്‍ജില്‍ രണ്ട് പേര്‍ക്കും ,ബീഷ, അല്‍ബാഹ, ഖമീസ് മുശൈത്ത്, അഹദ് റഫീദ, അല്‍ഖബ്‌റ, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest