Connect with us

Covid19

പ്രവാസികളുടെ ആശങ്ക പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് യു എ ഇയിലെ സ്ഥിതി ഗുരുതരമാണെന്ന വാര്‍ത്തകള്‍ വരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പ്രവാസികള്‍ക്കുള്ള ആശങ്ക പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു എ ഇയിലുള്ള 2.8 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ കേരളീയരാണ്. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക വിവിധ എംബസികള്‍ക്ക് കത്തയച്ചു. യു എ ഇ സ്‌കൂളുകളിലെ ഫീസ് താല്കാലികമായി ഒഴിവാക്കണം എന്ന കാര്യത്തിലും പാസ്‌പോര്‍ട്ട് പുതുക്കുന്ന കാര്യത്തിലും ഇടപെട്ടിട്ടുണ്ട് എന്ന് ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കെ ജീവസാഗറും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest