Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്; ഇതില്‍ 11 പേര്‍ക്കും രോഗം ലഭിച്ചത് സമ്പര്‍ക്കത്തിലൂടെ

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട്, കണ്ണൂര്‍ നാല് വീതവും മലപ്പുറത്ത് രണ്ടും കൊല്ലം തിരുവനന്തപുരം ഒരോ കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ മാത്രമാണ് വിദേശത്ത് നിന്ന് എത്തിയതെന്നും മറ്റെല്ലാവര്‍ക്കും രോഗം ലഭിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതിനകം 357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 258 പേരാണ്ചികിത്സയിലുള്ളത്. 136195 പേരാണ് നിരീക്ഷണത്തില്‍. ആശുപത്രിയില്‍ 723 പേരാണ് നിരീക്ഷണത്തിലുള്ളത്. 12710 സാമ്പിള്‍ പരിശോധിച്ചു. 11469 പേര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. എറണാകുളം ആറ്, ഇടുക്കി, മലപ്പുറം രണ്ട് വീതം കണ്ണൂരില്‍ മൂന്ന് പേരുമാണ് ആശുപത്രി വിട്ടത്.

സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് അതീവഗരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവന്‍ രക്ഷിച്ച് അവരെ പൂര്‍ണ ആരോഗ്യവസ്ഥയിലെത്തിച്ചു. ഇതില്‍ 86 വയസുവരെയുള്ളവരുണ്ട്. ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ എറണാകുളത്തുമാണ് ചികിത്സിച്ചത്. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ എല്ലാവരും അവരുടെ നാട്ടിലെത്തിയ ശേഷവും നമ്മുടെ നാടിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest