Connect with us

Covid19

ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെട്ടു

Published

|

Last Updated

ലണ്ടന്‍ | കൊവിഡ് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ നില മെച്ചപ്പെട്ടു. ഇന്നലെ വരെ അത്യാസന്ന നിലയിലായിരുന്നു അദ്ദേഹം. “പ്രധാന മന്ത്രിയുടെ നില തൃപ്തികരമാണ്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എഴുന്നേറ്റിരിക്കുകയും മെഡിക്കല്‍ ജീവനക്കാരോട് സംസാരിക്കുകയും ചെയ്തു.”- ബ്രിട്ടീഷ് സാംസ്‌ക്കാരിക സെക്രട്ടറി ഒലിവര്‍ ഡൗഡണ്‍ ബി ബി സി ന്യൂസിനോട് പറഞ്ഞു. ലോകത്ത് കൊവിഡ് ബാധിക്കുന്നവരില്‍ ഏറ്റവും ഉയര്‍ന്ന നേതാവാണ് ബോറിസ്. നാലാമത്തെ ദിവസമാണ് അദ്ദേഹം ഐ സി യുവില്‍ പിന്നിടുന്നത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടൊനൊരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഇക്കാര്യം ഇന്ന് നടക്കുന്ന ഉന്നത മന്ത്രിമാരുടെ കൊവിഡ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൊവിഡ് ബ്രിട്ടനെ പിടിച്ചുകുലുക്കുകയാണ്. 60,000ത്തില്‍ പരം പേര്‍ക്ക് വൈറസ് ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. 7000 പേരാണ് മരിച്ചവരുടെ എണ്ണം. ബുധനാഴ്ച ഒറ്റ ദിവസം മാത്രം 938 പേരാണ് മരിച്ചത്.