Connect with us

Kerala

തൃശൂര്‍-കുന്നംകുളം റോഡില്‍ ഇന്ധനം കയറ്റി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍-കുന്നംകുളം റോഡില്‍ ചൂണ്ടല്‍ പാടത്ത് പെട്രോളും ഡീസലും കയറ്റി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന പെട്രോളും ഡീസലും റോഡിലൊഴുകി. ഇന്ന് ഉച്ചക്ക് 12ഓടെയുണ്ടായ അപകടത്തില്‍ ടാങ്കറിലുണ്ടായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി കുന്നത്ത് ചാലില്‍ അനസ് (32), മലപ്പുറം നെല്ലിപ്പാക്കുന്നത്ത് വിളയില്‍ വീട്ടില്‍ അഷ്‌റഫ് (34) എന്നിവര്‍ക്കു പരുക്കേറ്റു. കൊച്ചി ഇരുമ്പനയില്‍ നിന്നും മലപ്പുറം അരീക്കോടേക്ക് ഇന്ധനവുമായി പോക്കുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. 15000 ലിറ്റര്‍ ഡീസലും 5000 ലിറ്റര്‍ പെട്രോളുമാണ് ടാങ്കറില്‍ ഉണ്ടായിരുന്നത്.

ടാങ്കറിനു മുമ്പിലേക്കു നായ ചാടിയതോടെ വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. റോഡിന്റെ നടുവിലായി വീണ ടാങ്കറില്‍ നിന്ന് ഒഴുകിയ ഇന്ധനം കുന്നംകുളത്തു നിന്നും ഗുരുവായൂരില്‍ നിന്നുമുള്ള അഗ്‌നിശമനസേനാംഗങ്ങള്‍ എത്തി നിര്‍വീര്യമാക്കി. കുന്നംകുളം സി ഐ. കെ ജി സുരേഷ്, എസ് ഐ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. മന്ത്രി എ സി മൊയ്തീന്‍, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി എസ് സിനോജ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാലു യൂനിറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Latest