Connect with us

National

ലോക്ക് ഡൗണ്‍: പ്രെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം മാര്‍ച്ചില്‍ 18 ശതമാനമായി ചുരുങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പ്രെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം മാര്‍ച്ചില്‍ 18 ശതമാനമായി ചുരുങ്ങി. ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണാണ് പെട്രോള്‍ വിപണിയെയും പ്രതികൂലമായി ബാധിച്ചത്. 17.79 ശതമാനം മുതല്‍ 16.08 ദശലക്ഷം ടണ്‍ വരെയാണ് മാര്‍ച്ചില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം കുറഞ്ഞത്. ഒരു പതിറ്റാണ്ടിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കുറവാണിത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പെട്രോളിയം ഉത്പന്നമായ ഡീസലിന്റെ ആവശ്യകത 24.23 ശതമാനത്തില്‍ നിന്ന് 5.65 ദശലക്ഷം ടണ്ണിലേക്ക് ഇടിഞ്ഞു. ബസുകളും ട്രക്കുകളും ട്രെയിനുകളുമെല്ലാം ഓട്ടം നിര്‍ത്തിയതോടെയാണിത്. ലോക്ക് ഡൗണിന്റെ ഭാഗമായി കാറുകളും ഇരുചക്ര വാഹനങ്ങളുമൊന്നും നിരത്തിലിറങ്ങാതായതോടെ പെട്രോള്‍ വില്‍പന 16.37 ശതമാനത്തില്‍ നിന്ന് 2.15 ദശലക്ഷം ടണ്ണിലേക്ക് ഇടിഞ്ഞു.

Latest