Connect with us

Covid19

പ്രവാസികളെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തണം: ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍

Published

|

Last Updated

ദുബൈ | ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക വിമാന സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിവിധ ലോകരാജ്യങ്ങള്‍ പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചെത്തിച്ചു വരികയാണ്. നമ്മുടെ രാജ്യം മാത്രമാണ് പൗരന്മാരുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം കൈക്കൊള്ളുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ ആശങ്കയിലാണ്.

സഹായം അഭ്യര്‍ഥിച്ചു നിരവധി ആളുകളാണ് ബന്ധപ്പെടുന്നത്. ഇന്ത്യന്‍ പൗരന്മാരെ ജന്മനാട്ടിലേക്ക് കൊണ്ടുവന്ന് ആവശ്യമായ പരിചരണം നല്‍കണം. സാമ്പത്തിക പരാധീനതയുള്ളവര്‍ക്ക് സൗജന്യമായി ടിക്കറ്റ് അനുവദിക്കണം. ഇതിനാവശ്യമായ കാര്യങ്ങള്‍ എംബസി മുഖേനെ വേഗത്തില്‍ നടത്തണം. പ്രവാസി മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യക്കാരുടെ ചികിത്സക്ക് വിവിധ രാജ്യങ്ങളുമായി ഏകോപിച്ച് മെഡിക്കല്‍ സംഘത്തെ അയക്കാനും ചികിത്സ ലഭ്യമാക്കാനും ശ്രദ്ധിക്കണം.

വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കേരള സര്‍ക്കാറിനും കമ്മിറ്റി കത്തയച്ചു.

---- facebook comment plugin here -----

Latest