Connect with us

Gulf

റിയാദില്‍ വാഹനാപകടം; മലപ്പുറം വാഴക്കാട് സ്വദേശി മരിച്ചു

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിലെ റിയാദിലെ അല്‍ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വാഴക്കാട് സ്വദേശി മരിച്ചു. വാഴക്കാട് ചീരോത്ത് തറയില്‍ അബ്ദുറഹിമാന്റെ മകന്‍ ജൗഹര്‍ (22) ആണ് മരിച്ചത്. സ്വകാര്യ ഫുഡ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ജൗഹര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു.

നാലുമാസങ്ങള്‍ക്ക് മുമ്പാണ് ജൗഹര്‍ പുതിയ വിസയില്‍ സഊദിയിലെത്തിയത്. അവിവാഹിതനാണ്. മാതാവ്: ആമിന. സഹോദരങ്ങള്‍: ജംസീര്‍ (തബൂക്ക്), ജന്നത്ത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest