Connect with us

Covid19

ഖത്വീഫില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

Published

|

Last Updated

ദമാം | കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫ് ഗവര്‍ണറേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ഇടനാഴികള്‍, കെട്ടിടങ്ങള്‍, ഷോപ്പുകള്‍, നടപ്പാതകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, എന്നിവിടങ്ങളിലാണ് അണുനാശിനി തെളിച്ച് ശുചീകരിക്കുന്നത്.

ഖത്വീഫ് മുന്‍സിപ്പാലിറ്റി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ സമയത്തും നടക്കുന്നുണ്ട്. തൊഴിലാളികളെ ബോധവത്ക്കരിക്കുന്നതിനുള്ള നടപടികളും കടകള്‍, ഭക്ഷ്യ സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയുടെ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് ആരോഗ്യ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നത്.

Latest