Connect with us

Covid19

സഊദിയിലുള്ളവരുടെ എക്‌സിറ്റ്-റീ എന്‍ട്രി വിസകളുടെ കാലാവധി മൂന്ന് മാസത്തേക്കു കൂടി നീട്ടി

Published

|

Last Updated

ദമാം | സഊദി അറേബ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ നാട്ടിലേക്ക് പോവാന്‍ കഴിയാതെ സഊദിയില്‍ കഴിയുന്ന വിദേശികളുടെ എക്‌സിറ്റ്-റീ എന്‍ട്രികള്‍ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നല്‍കും. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

2020 ഫെബ്രുവരി മുതല്‍ 2020 മെയ് 24 വരെയുള്ള കാലാവധികളില്‍ റീ എന്‍ട്രി അവസാനിക്കുന്നവര്‍ക്കാണ് ഓണ്‍ലൈനില്‍ ഓട്ടോമാറ്റിക്ക് ആയി മൂന്ന് മാസകാലത്തേക്ക് സൗജന്യമായി പുതുക്കി നല്‍കുന്നത്. റീ എന്‍ട്രികള്‍ പുതുക്കുന്നതിനായി പാസ്‌പോര്‍ട്ട് മന്ത്രാലയത്തെ സമീപിക്കേണ്ടതില്ല. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും പുതുക്കിയ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷിര്‍ പോര്‍ട്ടലില്‍ നിന്ന് ലഭിക്കുമെന്നും പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി

Latest