Connect with us

Kerala

പ്രവര്‍ത്തിക്കാം, മൊബൈല്‍ കടകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും; നിയന്ത്രണത്തിന് വിധേയമായി മാത്രം

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കെത്തന്നെ മൊബൈല്‍ കടകളുടെയും വര്‍ക്ക് ഷോപ്പുകളുടെയും മറ്റും കാര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മൊബൈല്‍ കടകള്‍ ഞായറാഴ്ചകളിലും ചെറിയ വര്‍ക്ക് ഷോപ്പുകള്‍ ഞായറാഴ്ചയും വ്യാഴാഴ്ചയും തുറക്കാം. റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ റോഡ് സര്‍വീസ്, റോഡ് സൈഡ് അസിസ്റ്റന്‍സ് കടകള്‍ എന്നിവക്ക് 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കാം. ട്രക്കുകളുടെ വര്‍ക്ക് ഷോപ്പുകള്‍ക്ക് നേരത്തേ തന്നെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ ചെറുകിട, ഇടത്തരം വര്‍ക്ക് ഷോപ്പുകള്‍ക്ക് കൂടിയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

മൊബൈല്‍ കടകളും വര്‍ക്ക് ഷോപ്പുകളും പ്രവര്‍ത്തിക്കുമ്പോള്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കണം:

  • മൊബൈല്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 5 വരെയായിരിക്കണം.
  • ബ്രെയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ പ്രകാരമുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണം.
  • ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം.
  • ആളുകള്‍ തിരക്കു കൂട്ടുന്ന അവസ്ഥയുണ്ടാകരുത്.
  • ജീവനക്കാരെല്ലാം മാസ്‌കുകള്‍ ഉപയോഗിക്കണം. കടകളില്‍ സാനിറ്റൈസറുകള്‍ ഉണ്ടാകണം.

രാവിലെ 10 മുതല്‍ 5 വരെ തന്നെയായിരിക്കും വര്‍ക്ക് ഷോപ്പുകളുടെയും പ്രവര്‍ത്തന സമയം.

  • ജോലിക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം.
  • അടിയന്തര റിപ്പയറിംഗ് ആവശ്യമുള്ള വണ്ടികള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ.
  • ടയറുകളും ബാറ്ററികളും റിപ്പയര്‍ ചെയ്യുന്ന പ്രവൃത്തികള്‍ സ്വീകരിക്കണം.
  • പെയിന്റിംഗ്, കഴുകല്‍, ആഡംബര വസ്തുക്കള്‍ പിടിപ്പിക്കല്‍, മോഡിഫിക്കേഷന്‍ തുടങ്ങിയവയൊന്നും സ്വീകരിക്കരുത്.
  • ഇന്‍ഷ്വറന്‍സ് ക്ലെയിമുകളുള്ള വണ്ടികള്‍ സ്വീകരിക്കുന്നതില്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് തീരുമാനമെടുക്കാം.

സ്‌പെയര്‍ പാര്‍ട്‌സുകളും ല്യൂബ്രിക്കന്റുകളും വില്‍ക്കുന്ന കടകള്‍ക്ക് ഞായറാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10 മുതല്‍ 5 വരെ പ്രവൃത്തിക്കാം. ഇവിടെയും ജീവനക്കാര്‍ പരിമിതമായിരിക്കണം.