Connect with us

International

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സാന്‍ഡേഴ്‌സ് പിന്മാറി, ജോ ബിഡെന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകും

Published

|

Last Updated

ബെര്‍നി സാന്‍ഡേഴ്‌സും (വലത്ത്), ജോ ബിഡെനും

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് സെനറ്റ് അംഗം ബെര്‍നി സാന്‍ഡേഴ്‌സ് പിന്മാറി. ഇതോടെ മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡെന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. തന്റെ തിരഞ്ഞെടുപ്പു പ്രചാരണ സ്റ്റാഫിന്റെ യോഗത്തിലാണ് 78കാരനായ സാന്‍ഡേഴ്‌സ് തീരുമാനം അറിയിച്ചത്.

അതിനിടെ, പ്രതിരോധ നടപടികളില്‍ ട്രംപ് പരാജയമാണെന്ന് സി എന്‍ എന്‍ നടത്തിയ സര്‍വേ അഭിപ്രായപ്പെട്ടു. സര്‍വേയില്‍ 55 ശതമാനം പേര്‍ ട്രംപിനെതിരായാണ് അഭിപ്രായം രേഖപ്പെടുത്തിയത്.