Connect with us

Covid19

കൊവിഡ് കുരങ്ങുകളിലേക്ക് പടരുമെന്ന ആശങ്ക; ജാഗ്രത പുലര്‍ത്തണം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വൈറസ് മനുഷ്യനില്‍ നിന്ന് കുരങ്ങുകളിലേക്ക് വ്യാപിച്ചേക്കാമെന്ന ആശങ്ക മുന്‍നിര്‍ത്തി ജാഗരൂകമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് രോഗലക്ഷണം ഇല്ലെന്ന് ഉറപ്പാക്കണം. നിശ്ചിത ആളുകള്‍ മാത്രം ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം.

കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇവിടുത്തെ ആളുകള്‍ കുരങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Latest