Connect with us

National

പഞ്ചാബും ഗോവയും ലോക്ക് ഡൗണ്‍ ഈ മാസം 30വരെ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി |  ന്യൂഡല്‍ഹി രാജ്യത്ത് കൊവിഡ് 19 വ്യാപനമാകുന്നതിനിടെ ഈ മാസം അവസാനംവരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ പഞ്ചാബ്, ഗോവ സര്‍ക്കാറുകളുടെ തീരുമാനം. ഈ മാസം 30വരെ നീട്ടിയുള്ള ഇരു സംസ്ഥാനങ്ങളുടേയും ഉത്തരവുകള്‍ പുറത്തിറങ്ങി. ഈ മാസം 14ന് അവസാനിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ഇരു സംസ്ഥാനങ്ങളും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

രാജ്യത്തെ പ്രതിപക്ഷ നേതാക്കളുമായി ഇന്ന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയില്‍ സുരക്ഷാ നടപടികള്‍ തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ നീട്ടുന്നത് മുഖ്യമന്ത്രിമാരുടെ അഭിപ്രായം കേട്ട ശേഷം തീരുമാനിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് പഞ്ചാബും ഗോവയും സ്വന്തം നിലയില്‍ ലോക്ക് ഡൗണ്‍ നീട്ടി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഇന്ന് രാജ്യത്തെ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയില്‍ സുരക്ഷാ നടപടികള്‍ തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ നീട്ടുന്നത് മുഖ്യമന്ത്രിമാരുടെ അഭിപ്രായം കേട്ട ശേഷം തീരുമാനിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് പഞ്ചാബ് സ്വന്തം നിലയില്‍ ലോക്ക് ഡൗണ്‍ നീട്ടി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

 

 

Latest