Connect with us

Covid19

കൊവിഡിനെ നേരിടാന്‍ കര്‍ശന നിയന്ത്രണം തുടരും: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. കൊവിഡിനെതിരായ പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചു. ഇത് തുടരണം. ലോക്ക്്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാനാകില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം തീരുമാനം എടുക്കും. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുടേയും അഭിപ്രായം തേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിരവധി സംസ്ഥാനങ്ങള്‍ ഇതിനകം ലോക്ക്ഡൗണ്‍ നീട്ടണമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഒരു മാസത്തേക്ക്കൂടി നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചന വേണമെന്നും യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച നടത്തുന്ന രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.സര്‍ക്കാറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയെകൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യോഗത്തില്‍ പങ്കെടുത്തു.

 

 

Latest