Connect with us

Covid19

പശുത്തൊഴുത്തില്‍ പൂച്ചയുടെ അറുത്തുമാറ്റിയ തല; ബ്ലാക്ക്മാന്‍ ഭീതി കൂട്ടാനുള്ള ശ്രമമെന്ന് അനില്‍ അക്കര എംഎല്‍എ

Published

|

Last Updated

തൃശൂര്‍ | അനില്‍ അക്കര എം എല്‍ എയുടെ വീട്ടിലെ തൊഴുത്തില്‍ പൂച്ചയുടെ തലയറുത്തിട്ടനിലയില്‍. സംഭവത്തില്‍ പേരാമംഗലം പൊലീസ് കേസെടുത്തു. എം എല്‍ എയുടെ പുറനാട്ടുകരയിലെ വീട്ടിലെ പശുത്തൊഴുത്തിലെ വെള്ളത്തൊട്ടിയിലാണ് പൂച്ചയുടെ തല കണ്ടെത്തിയത്.

പശുക്കളെ കറവയെടുക്കുന്നതിന് മുമ്പ് കഴുകുന്നതിനായി ഉപയോഗിക്കുന്ന വെള്ളം നിറച്ചുവെക്കുന്ന വെള്ളത്തൊട്ടിയിലാണ് തല കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്

പുലര്‍ച്ചെ റോഡിലൂടെ അജ്ഞാതന്‍ പോകുന്നത് കണ്ടിരുന്നുവെന്ന അയല്‍വാസിയുടെ മൊഴിയെ തുടര്‍ന്ന് എംഎല്‍എ പോലീസില്‍ പരാതി നല്‍കി.
ജില്ലയില്‍ പലയിടങ്ങളിലും നിലനില്‍ക്കുന്ന ബ്ലാക്മാന്‍ ഭീതി കൂട്ടാനുള്ള ആസൂത്രിതനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി എം എല്‍ എ പറഞ്ഞു.സംഭവത്തില്‍ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്.

എംഎല്‍എയുടെ വീടിനു സമീപത്തെ ഏതെങ്കിലും സിസിടിവി കാമറകളില്‍ പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.