Connect with us

Covid19

തലപ്പാടിയില്‍ കര്‍ണാടക മെഡിക്കല്‍ സംഘമെത്തി; രോഗികളെ പരിശോധിച്ച ശേഷം അതിര്‍ത്തി കടത്തിവിടും

Published

|

Last Updated

കാസര്‍കോട് |  സുപ്രീം കോടതിയില്‍ ഉണ്ടായ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കേരള -കര്‍ണാടക അതിര്‍ത്തി തുറക്കുന്ന നപടികള്‍ തുടങ്ങി. കര്‍ണാടക മെഡിക്കല്‍ സംഘം തലപ്പാടിയിലെത്തി. രോഗികളെ പരിശോധിച്ച ശേഷം കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നവരെ മംഗലാപുരത്തേക്ക് കടത്തിവിടും. കേരളവും അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘത്തെ നിയമിച്ചിട്ടുണ്ട്.

തലപ്പാടി ചെക്‌പോസ്റ്റ് വഴി കര്‍ണാടകയിലെ ആശുപത്രികളിലേക്ക് കൊവിഡ് ഇല്ലാത്ത രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചെകപോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതില്‍ ഏതു ആശുപത്രിയിലാണ് ചികിത്സ തേടുന്നതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

Latest