Connect with us

Covid19

ഡല്‍ഹിയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി | മതിയായ സുരക്ഷയില്ലാതെയാണ് ഡല്‍ഹിയില്‍ ജോലി ചെയ്യേണ്ടി വരുന്നതെന്ന മലയാളി നഴ്‌സുമാരുടെ പരാതിക്ക് ഗൗരവമേറുന്നു. ഇന്ന് ഒരു നഴ്‌സിന്കൂടി ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പത്തായി. ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 26 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചതയാണ് ഔദ്യോഗിക വിശദീകരണം. നിരവധി മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തിലുമുണ്ട്. ഇവരുടെ പരിശോധനാഫലം ലഭിച്ചെങ്കില്‍ മാത്രമെ കൂടുതല്‍ നഴ്സുമാര്‍ വൈറസ് ബാധിതരായോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ.

കൊവിഡ് സ്ഥിരീകരിച്ച പല നഴ്‌സുമാരും ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല. നല്ല ഭക്ഷണം ലഭിക്കുന്നില്ല. തങ്ങളുടെ ിഞ്ചു കുട്ടികളെയടക്കം രോഗികള്‍ക്കൊപ്പം താമസിപ്പിക്കേണ്ട അവസ്ഥയാണ്. കുട്ടികള്‍ക്ക് രോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ല. മികച്ച സുരക്ഷാ ഉപകരണങ്ങള്‍ പോലും നല്‍കാതെ രോകഗമില്ലാത്ത നഴ്‌സുമാരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്നത്. വിഷയത്തില്‍ കേരള സര്‍ക്കാറിന്റെ ഇടപെടല്‍ വേണമെന്നും ഇവര്‍ പറയുന്നു.

---- facebook comment plugin here -----

Latest